ന്യൂ​​​ഡ​​​ൽ​​​ഹി: പു​​​തി​​​യ ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​ന്ന​​തി​​ൽ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ എ​​​ൻ​​​ഡി​​​എ​​​യ്ക്കു വ്യ​​​ക്ത​​​മാ​​​യ മേ​​​ൽ​​​ക്കൈ.

ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​യും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​യും അം​​​ഗ​​​ങ്ങ​​​ൾ ചേ​​ർ​​ന്നാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്. രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യ​​​പ്പെ​​​ട്ട അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും വോ​​​ട്ട​​​വ​​​കാ​​​ശ​​​മു​​​ണ്ട്. 543 അം​​​ഗ ലോ​​​ക്സ​​​ഭ​​​യി​​​ൽ പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ ബാ​​​സി​​​ർ​​​ഹാ​​​ത് മ​​​ണ്ഡ​​​ലം മാ​​​ത്ര​​​മാ​​​ണ് ഒ​​​ഴി​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്ന​​​ത്.

245 അം​​​ഗ സ​​​ഭ​​​യി​​​ൽ അ​​​ഞ്ച് ഒ​​​ഴി​​​വു​​​ക​​​ളു​​​മു​​​ണ്ട്. ഇ​​​തി​​​ൽ നാ​​​ലെ​​​ണ്ണം ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ൽ നി​​​ന്നു​​​ള്ള​​​താ​​​ണ്. ഒ​​​രെ​​​ണ്ണം പ​​​ഞ്ചാ​​​ബി​​​ലേ​​​യും. ക​​​ഴി​​​ഞ്ഞ​​​മാ​​​സം ന​​​ട​​​ന്ന നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സ​​​ഞ്ജീ​​​വ് അ​​​റോ​​​റ രാ​​​ജി​​​വ​​​ച്ച​​​തു​​​മൂ​​​ല​​​മാ​​​ണ് പ​​​ഞ്ചാ​​​ബി​​​ൽ ഒ​​​രു സീ​​​റ്റ് ഒ​​​ഴി​​ഞ്ഞു​​കി​​ട​​ക്കു​​ന്ന​​ത്.


മൊ​​​ത്തം 786 അം​​​ഗ​​​ങ്ങ​​​ളാ​​​ണ് ര​​​ണ്ട് സ​​​ഭ​​​ക​​​ളി​​​ലു​​​മാ​​യു​​​ള്ള​​​ത്. മു​​​ഴു​​​വ​​​ൻ അം​​​ഗ​​​ങ്ങ​​​ളും സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശം വി​​​നി​​​യോ​​​ഗി​​​ച്ചാ​​​ൽ 394 വോ​​​ട്ട് ല​​​ഭി​​​ക്കു​​​ന്ന സ്ഥാ​​​നാ​​​ർ​​​ഥി ജ​​​യി​​​ക്കും.

ലോ​​​ക്സ​​​ഭ​​​യി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള എ​​​ൻ​​​ഡി​​​എ​​​യ്ക്ക് 293 അം​​​ഗ​​​ങ്ങ​​​ളു​​​ണ്ട്. രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ 129 പേ​​​രും. മൊ​​​ത്തം 786 അം​​​ഗ​​​ങ്ങ​​​ളി​​​ൽ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​ക്ക് 422 പേ​​​രു​​​ടെ പി​​​ന്തു​​​ണ​​​യു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​ൻ​​​ഡി​​​എ മു​​​ന്ന​​​ണി​​യു​​ടെ പ്ര​​തി​​നി​​ധി​​യാ​​കും ഉ​​പ​​രാ​​ഷ്‌​​ട്ര​​പ​​തി​​ക്ക​​സേ​​ര​​യി​​ൽ എ​​ത്തു​​ക. ൈ