എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം
Wednesday, July 23, 2025 3:03 AM IST
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങി യാത്രക്കാർ പുറത്തേക്ക് എത്തുന്നതിനിടെ എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം.
ഹോങ്കോംഗിൽ നിന്നുള്ള എഐ 315 വിമാനത്തിന്റെ ഓക്സിലറി പവർ യുണിറ്റിലാണു (എപിയു) തീ കണ്ടത്.
വിമാനത്തിൽ ചെറിയ നാശനഷ്ടം ഉണ്ടായെന്നും എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി.