ന്യൂ​​​ഡ​​​ൽ​​​ഹി: വ്യോ​​​മ​​​ പ്ര​​​തി​​​രോ​​​ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് അ​​​ത്യാ​​​ധു​​​നി​​​ക മി​​​സൈ​​​ൽ പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​മാ​​​യ ‘പാ​​​ന്‍റ്സി​​​ർ’ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​ക്കാ​​​ൻ ധാ​​​ര​​​ണ.

വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ നേ​​​രി​​​ടു​​​ന്ന​​​തി​​​ൽ വ​​​ള​​​രെ​​​യ​​​ധി​​​കം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ പാ​​​ന്‍റ്സി​​​ർ വ​​​ക​​​ഭേ​​​ദ​​​ങ്ങ​​​ൾ രാ​​​ജ്യ​​​ത്തെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു റ​​​ഷ്യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള റോ​​​സോ​​​ബോ​​​റോ​​​ണ്‍ എ​​​ക്സ്പോ​​​ർ​​​ട്ടു​​​മാ​​​യി (ആ​​​ർ​​​ഒ​​​ഇ) ഭാ​​​ര​​​ത് ഡൈ​​​നാ​​​മി​​​ക്സ് ലി​​​മി​​​റ്റ​​​ഡ് (ബി​​​ഡി​​​എ​​​ൽ) ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പു​​​വ​​​ച്ചു. ഗോ​​​വ​​​യി​​​ൽ ന​​​ട​​​ന്ന ഇ​​​ന്ത്യ-​​​റ​​​ഷ്യ ഇ​​​ന്‍റ​​​ർ ഗ​​​വ​​​ണ്‍മെ​​​ന്‍റ​​​ൽ ക​​​മ്മീ​​​ഷ​​​ൻ (ഐ​​​ആ​​​ർ​​​ഐ​​​ജി​​​സി) യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും സു​​​പ്ര​​​ധാ​​​ന ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി​​​യ​​​ത്.

സൈ​​​നി​​​ക താ​​​വ​​​ള​​​ങ്ങ​​​ളെ​​​യും നി​​​ർ​​​ണാ​​​യ​​​ക സൈ​​​നി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ​​​യും വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് സം​​​ര​​​ക്ഷി​​​ക്കാ​​​ൻ രൂ​​​പ​​​ക​​​ൽപ്പന ചെ​​​യ്ത അ​​​ത്യാ​​​ധു​​​നി​​​ക മൊ​​​ബൈ​​​ൽ പ്ലാ​​​റ്റ​​​്ഫോ​​​മാ​​​ണു പാ​​​ന്‍റ്സി​​​ർ.


ഷോ​​​ർ​​​ട്, മീ​​​ഡി​​​യം പ​​​രി​​​ധി​​​യി​​​ലു​​​ള്ള എ​​​യ​​​ർ മി​​​സൈ​​​ലു​​​ക​​​ൾ 30 എം​​​എം ഇ​​​ര​​​ട്ട പീ​​​ര​​​ങ്കി​​​ക​​​ളോ​​​ട് ഘ​​​ടി​​​പ്പി​​​ച്ചു​​​ള്ള പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​മാ​​​ണ് പാ​​​ന്‍റ്സി​​​റി​​​ന്‍റേ​​​ത്. റ​​​ഡാ​​​ർ, ട്രാ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള പാ​​​ന്‍റ്സി​​​റി​​​നു 36 കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ലും 15 കി​​​ലോ​​​മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ലു​​​മു​​​ള്ള ഭീ​​​ഷ​​​ണി​​​ക​​​ൾ ക​​​ണ്ടെ​​​ത്തി പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും.

ഏ​​​തു ഭൂ​​​പ്ര​​​കൃ​​​തി​​​യി​​​ലും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന പാ​​​ന്‍റ്സി​​​ർ വ​​​ക​​​ഭേ​​​ദ​​​ങ്ങ​​​ൾ രാ​​​ജ്യ​​​ത്തെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ പ്ര​​​തി​​​രോ​​​ധ​​​മേ​​​ഖ​​​ല​​​യി​​​ൽ സ്വാ​​​ശ്ര​​​യ​​​ത്വം കൈ​​​വ​​​രി​​​ക്കു​​​ക എ​​​ന്ന​​​തി​​​നാണ് ഇ​​​ന്ത്യ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ധാ​​​ര​​​ണ​​​പ്ര​​​കാ​​​രം പാ​​​ന്‍റ്സി​​​ർ വ​​​ക​​​ഭേ​​​ദ​​​ങ്ങ​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ലും സാ​​​ങ്കേ​​​തി​​​ക വിദ്യാ കൈ​​​മാ​​​റ്റ​​​ത്തി​​​ലും സം​​​യു​​​ക്ത​​​വി​​​ക​​​സ​​​ന​​​ത്തി​​​ലും ഇ​​​ന്ത്യ​​​യും റ​​​ഷ്യ​​​യും കൈ​​​കോ​​​ർ​​​ക്കും.