ന്യൂ​​​ഡ​​​ൽ​​​ഹി: ഭ​​​ര​​​ണ​​​ഘ​​​ട​​​ന അ​​​നു​​​ച്ഛേ​​​ദം 21 പ്ര​​​കാ​​​രം മ​​​ലി​​​നീ​​​ക​​​ര​​​ണ ര​​​ഹി​​​ത അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ ജീ​​​വി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം ഓ​​​രോ പൗ​​​ര​​​ന്‍റെ​​​യും മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​മാ​​​ണെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി. ഡ​​​ൽ​​​ഹി മ​​​ലി​​​നീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​യി​​​രു​​​ന്നു കോ​​​ട​​​തി ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്.

ദീ​​​പാ​​​വ​​​ലിസ​​​മ​​​യ​​​ത്ത് ഡ​​​ൽ​​​ഹി​​​യി​​​ൽ പ​​​ട​​​ക്കനി​​​രോ​​​ധ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കുന്നതിൽ സ​​​ർ​​​ക്കാ​​​ർ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നെ ജ​​​സ്റ്റീ​​സു​​​മാ​​​രാ​​​യ അ​​​ഭ​​​യ് എ​​​സ്. ഓ​​​ക്ക, അ​​​ഗ​​​സ്റ്റി​​​ൻ ജോ​​​ർ​​​ജ് മ​​​സി​​​ഹ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു. മ​​​ലി​​​നീ​​​ക​​​ര​​​ണം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തോ ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​വു​​​മാ​​​യി വി​​​ട്ടു​​​വീ​​​ഴ്ച ചെ​​​യ്യു​​​ന്ന​​​തോ ആ​​​യോ യാ​​​തൊ​​​രു പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ​​​യും ഒ​​​രു​​​മ​​​ത​​​വും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

ദീ​​​പാ​​​വ​​​ലി​​​ക്കുശേ​​​ഷം ഡ​​​ൽ​​​ഹി​​​യി​​​ൽ അ​​​ന്ത​​​രീ​​​ക്ഷ മ​​​ലി​​​നീ​​​ക​​​ര​​​ണം എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ലാ​​​ണെ​​​ന്ന് ചി​​​ല റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് പ​​​ട​​​ക്കനി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞയാ​​​ഴ്ച ഡ​​​ൽ​​​ഹി സ​​​ർ​​​ക്കാ​​​രി​​​നോ​​​ടും പോ​​​ലീ​​​സി​​​നോ​​​ടും ക​​​മ്മീ​​​ഷ​​​ണ​​​റോ​​​ടും കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഒ​​​ക്ടോ​​​ബ​​​ർ 14ന് സ​​​ർ​​​ക്കാ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ പോ​​​ലീ​​​സ് ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്ന് കോ​​​ട​​​തി ഇ​​​ന്ന​​​ലെ നി​​​രീ​​​ക്ഷി​​​ച്ചു.


വി​​​ല്പ​​​ന നി​​​ർ​​​ത്തു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് എ​​​ല്ലാ പ​​​ട​​​ക്കനി​​​ർ​​​മാ​​​താ​​​ക്ക​​​ളെ​​​യും അ​​​റി​​​യി​​​ക്കുന്നതിൽ പോ​​​ലീ​​​സ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. നി​​​രോ​​​ധ​​​നം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് പ​​​ട​​​ക്ക​​​ങ്ങ​​​ൾ സൂ​​​ക്ഷി​​​ക്കു​​​ക​​​യോ വി​​​ൽ​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കണമെന്ന് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

പ​​​ട​​​ക്കനി​​​രോ​​​ധ​​​നം വ​​ർ​​ഷം മു​​​ഴു​​​വ​​​ൻ ഏ​​​ർ​​​പ്പാ​​​ടു​​​ക്കു​​​ന്ന​​​തി​​​നെ​​​പ്പ​​​റ്റി ആ​​​ലോ​​​ചി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നോ​​​ടും കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. 25നു ​​​മു​​​ന്പ് ഇ​​​തുസം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കാ​​​നും കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. മ​​​ലി​​​നീ​​​ക​​​ര​​​ണം ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ ഡ​​​ൽ​​​ഹി​​​യു​​​ടെ അ​​​യ​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​റി​​​യി​​​ക്കാ​​​ൻ കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.