പരാതിക്കാർക്കു നേരേ സൈബർ ആക്രമണം ശരിയല്ല: ജെബി മേത്തർ
Sunday, August 24, 2025 2:12 AM IST
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഉയർന്നിട്ടുള്ള പരാതികൾ പരിശോധിക്കപ്പെടണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി. കോൺഗ്രസ് പാർട്ടി അത് കൃത്യമായി ചെയ്യുന്നുണ്ടെന്നും പരാതി പറഞ്ഞവരെ സൈബർ ഇടത്തും മറ്റും ആക്രമിക്കുന്നത് ശരിയല്ലെന്നും ജെബി മേത്തർ പറഞ്ഞു.
വ്യക്തമായ പരാതിയും പോലീസ് അന്വേഷണവും കുറ്റപത്രവുമുള്ള എം. മുകേഷ് എംഎൽഎയോട് സിപിഎമ്മും കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമിതയും അടക്കം സ്വീകരിച്ച നിലപാടും കേരളം കണ്ടതാണ്.
ധാർമികതയുടെ പേരിലാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചത്. അത്തരമൊരു നിലപാട് സിപിഎം സ്വീകരിച്ചിട്ടുണ്ടോയെന്ന് അവർ പരിശോധിക്കണമെന്നും ജെബി മേത്തർ പറഞ്ഞു.