ഡിസിഎൽ തിരുവാതിര മെഗാ ചലഞ്ച്: ഗാനം പ്രകാശനം ചെയ്തു
Sunday, August 24, 2025 2:11 AM IST
കോട്ടയം: ദീപികയും ദീപിക ബാലസഖ്യവും കുട്ടികളുടെ ദീപികയും സംയുക്തമായി പുറത്തിറക്കുന്ന പൊന്നോണ കാഴ്ചകൾ എന്ന തിരുവാതിര ഗാനത്തിന്റെ പ്രകാശനം രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഗാനരചയിതാവും ഡിസിഎൽ കൊച്ചേട്ടനുമായ ഫാ. റോയി കണ്ണഞ്ചിറ സിഎംഐക്ക് നൽകി നിർവഹിച്ചു.
ഗായിക ചാന്ദിനി കൃഷ്ണകുമാർ ആലപിച്ച ഗാനത്തിനു ചുവടുവച്ചത് മൂവാറ്റുപുഴ വാഴക്കുളം കാർമൽ പബ്ലിക് സ്കൂളിലെ രണ്ടായിരത്തോളം വിദ്യാർഥികളാണ്.
എല്ലാ സിലബസിലെയും സ്കൂൾ വിദ്യാർഥികൾക്കും കോളജ്, നഴ്സിംഗ് കോളജ് വിദ്യാർഥികൾക്കും അധ്യാപകർക്കും അമ്മമാർക്കും തിരുവാതിര മെഗാ ചലഞ്ചിൽ പങ്കെടുക്കാം.
ഈ ഗാനത്തിനനുസരിച്ചു വേണം തിരുവാതിര കളിക്കാൻ. വീഡിയോ 9349599181 എന്ന നമ്പറിലേക്ക് സെപ്റ്റംബർ 15നു മുമ്പ് അയയ്ക്കണം. ഓരോ വിഭാഗത്തിനും പ്രത്യേകം സമ്മാനങ്ങളുമുണ്ട്. ഗാനം “DCLDEEPIKA” എന്ന യൂട്യൂബ് ചാനലിൽ ലഭ്യമാണ്.