കെഎസ്ആർടിസി കണ്ടക്ടർ ബസിൽ കുഴഞ്ഞുവീണ് മരിച്ചു
Sunday, August 24, 2025 2:11 AM IST
രാജപുരം(കാസർഗോഡ്): കെഎസ്ആർടിസി കണ്ടക്ടർ ഡ്യൂട്ടിക്കിടെ ബസിൽ കുഴഞ്ഞുവീണ് മരിച്ചു. പാണത്തൂർ ചിറംകടവ് സ്വദേശി സുനീഷ് ഏബ്രഹാം(43) ആണു മരിച്ചത്. ഇന്നലെ പുലർച്ചെ 4.15ന് പാണത്തൂരിൽനിന്ന് കാഞ്ഞങ്ങാട്ടേക്കു പുറപ്പെട്ട ബസിലായിരുന്നു സംഭവം.
ബസ് കോളിച്ചാലിൽ എത്തിയപ്പോഴാണു നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ് കണ്ടക്ടർ കുഴഞ്ഞുവീണത്. ഉടൻ ബസ് നിർത്തി ഡ്രൈവറും യാത്രക്കാരും ചേർന്ന് സുനീഷിനെ മാലക്കല്ലിലെയും തുടർന്ന് മാവുങ്കാലിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചിറംകടവിലെ ഒ.വി. ഏബ്രഹാം- മോളി ദന്പതികളുടെ മകനാണ്. ഭാര്യ: ലീന. മക്കൾ: ആൽഫിൻ, അൻവിയ, ഏയ്ഞ്ചൽ. സഹോദരങ്ങൾ: സുനിൽ, സുനിത, സുജിത. സംസ്കാരം ഇന്നു രാവിലെ പത്തിന് പാണത്തൂർ സെന്റ് മേരീസ് പള്ളിയില്‍.