ഐബിഡി അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു
Sunday, August 24, 2025 2:11 AM IST
കൊച്ചി: കൊളിറ്റിസ് ആൻഡ് ക്രോൺസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വിദഗ്ധ സമ്മേളനം സമാപിച്ചു.
കുടലിലെ നീർവീക്കത്തിന് ആധുനിക വൈദ്യശാസ്ത്ര പരിചരണത്തിന്റെ നൂതന രീതികളും കാഴ്ചപ്പാടുകളും ചർച്ച ചെയ്ത സമ്മേളനത്തിൽ 1,300ലധികം പ്രതിനിധികൾ പങ്കെടുത്തു.
ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് ( ഐബിഡി) ചികിത്സ, നിയന്ത്രണം, പരിചരണം എന്നിവ സംബന്ധിച്ച പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും സഹായിക്കുന്ന സെഷനുകളാണ് സമ്മേളനത്തിൽ നടന്നതെന്നു ഓർഗനൈസിംഗ് കമ്മിറ്റി പ്രസിഡന്റ് ഡോ. മാത്യു ഫിലിപ്പ് അറിയിച്ചു.