ക​​​​ണ്ണൂ​​​​ർ: യൂ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് എ​​​​ട​​​​യ​​​​ന്നൂ​​​​ർ ബ്ലോ​​​​ക്ക് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്ന ശു​​​​ഹൈ​​​​ബ് വ​​​​ധ​​​​ക്കേ​​​​സി​​​​ൽ സ്പെ​​​​ഷ​​​​ൽ പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​റാ​​​​യി അ​​​​ഡ്വ. കെ. ​​​​പ​​​​ദ്മ​​​​നാ​​​​ഭ​​​​നെ നി​​​​യ​​​​മി​​​​ച്ചു.

ശു​​​​ഹൈ​​​​ബി​​​​ന്‍റെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ന​​​​ല്കി​​​​യ ഹ​​​​ർ​​​​ജി​​​​യി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് ആ​​​​റാ​​​​ഴ്ച​​​​യ്ക്ക​​​​കം തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വാ​​​​യ​​​​ത്.

അ​​​​ഡ്വ. ടി. ​​​​ആ​​​​സ​​​​ഫ​​​​ലി മു​​​​ഖേ​​​​ന​​​​യാ​​​​ണ് ശു​​​​ഹൈ​​​​ബി​​​​ന്‍റെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.


സി​​​​പി​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പ്ര​​​​തി​​​​ക​​​​ളാ​​​​യ കേ​​​​സി​​​​ൽ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​റെ വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന ശു​​​​ഹൈ​​​​ബി​​​​ന്‍റെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന് ആ​​​​റാ​​​​ഴ്ച​​​​യ്ക്ക​​​​കം തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ജൂ​​​​ൺ നാ​​​​ലി​​​​ന് ഹൈ​​​​ക്കോ​​​​ട​​​​തി സ​​​​ർ​​​​ക്കാ​​​​രി​​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി​​​​യി​​​​രു​​​​ന്ന​​​​താ​​​​ണ്. എ​​​​ന്നാ​​​​ൽ, ഒ​​​​മ്പ​​​​ത് ആ​​​​ഴ്ച​​​​ക​​​​ൾ​​​​ക്ക് ശേ​​​​ഷ​​​​മാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി.