പ്രതിസന്ധിഘട്ടത്തിൽ സഹായിച്ചവരെ ഉപേക്ഷിക്കില്ല: ജോസ് കെ. മാണി
Sunday, August 24, 2025 12:52 AM IST
തൊടുപുഴ: പ്രതിസന്ധി ഘട്ടത്തിൽ ചേർത്തുപിടിച്ചവരെ വിട്ടു പോകാൻ തക്ക ഹൃദയശൂന്യരല്ല തങ്ങളെന്ന് ജോസ് കെ. മാണി എംപി. പാർട്ടി തൊടുപുഴ നിയോജകമണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ മുന്നണിയുടെ ഭാഗമാകണമെന്ന് ചിലരൊക്കെ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷെ പാർട്ടിക്ക് ഒരു നിലപാടുണ്ട്. ഇടതു മുന്നണിയിൽ പൂർണ തൃപ്തരാണ്. എത്ര പെയ്ഡ് ന്യൂസ് സൃഷ്ടിക്കപ്പെട്ടാലും പാർട്ടിയുടെ നിലപാടിലും അണികളുടെ പിന്തുണയിലും യാതൊരു ചലനവും ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് എതിരാളികൾ ഭയക്കുന്നത്.
ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റിൽ പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.