കണ്ണൂരിൽ റെയിൽവേ പാളത്തിൽ കരിങ്കൽ ചീളുകൾ; അഞ്ചു വിദ്യാർഥികൾ പിടിയിൽ
Sunday, August 24, 2025 2:11 AM IST
കണ്ണൂര്‍: കണ്ണൂരില്‍ റെയില്‍വേ പാളത്തില്‍ കരിങ്കല്‍ ചീളുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചു വിദ്യാര്‍ഥികളെ റെയിൽവേ പോലീസ് പിടികൂടി.
ഇന്നലെ ഉച്ചയ്ക്ക് വന്ദേഭാരത് കടന്നുപോകുന്നതിനിടയിൽ കണ്ണൂരിനും വളപട്ടണത്തിനും ഇടയില്‍ പന്നേന്പാറയ്ക്കടുത്താണ് പാളത്തില്‍ വിദ്യാർഥികൾ കല്ലുവച്ചത്. ഇവര്‍ക്ക് പ്രത്യേകം കൗണ്‍സലിംഗ് നല്കി രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു.