സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തിദിനം
Saturday, July 26, 2025 3:44 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് പ്രവൃത്തിദിനം. യുപി, ഹൈസ്കൂൾ വിഭാഗം അധിക പ്രവൃത്തിദിനം നിശ്ചയിച്ച് നേരത്തേ സർക്കാർ പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ പ്രവൃത്തി ദിനമാണ് ഇന്ന്. ജൂലൈ 26, ഒക്ടോബർ 25 എന്നീ ശനിയാഴ്ചകൾ അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസുകൾക്ക് പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുണ്ട്.
ജൂലൈ 26, ഓഗസ്റ്റ് 16, ഒക്ടോബർ നാല്, ഒക്ടോബർ 25, 2026 ജനുവരി മൂന്ന്, ജനുവരി 31 എന്നീ ദിവസങ്ങളിൽ എട്ട് മുതൽ 10 വരെയുള്ള ക്ലാസുകൾക്കും ശനിയാഴ്ച അധിക പ്രവൃത്തിദിനമായിരിക്കും.
അഞ്ച് മുതൽ ഏഴ് വരെയുള്ള ( യുപി വിഭാഗം) ക്ലാസുകൾക്ക് ആഴ്ചയിൽ ആറ് പ്രവൃത്തിദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകളും എട്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകൾക്ക് (ഹൈസ്കൂൾ വിഭാഗം) ആഴ്ചയിൽ ആറ് പ്രവൃത്തിദിനം തുടർച്ചയായി വരാത്ത ആറ് ശനിയാഴ്ചകളും പ്രവൃത്തിദിനമാണ്.