നൂതനവല്‍ക്കരണവും സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് സ്വപ്നഭവനങ്ങള്‍ പണിതുയര്‍ത്തുന്ന ബില്‍ഡറാണ് ലാന്‍ഡ്മാര്‍ക്ക് ക്യാപ്കണ്‍. കോഴിക്കോടിന്റെ പ്രിയപ്പെട്ട ബില്‍ഡറായ ലാന്‍ഡ്മാര്‍ക്ക് ഡവലപ്പേഴ്സാണ് 'ക്യാപ്കണ്‍ ഡെവലപ്പേഴ്‌സ' എന്ന പുതിയ ബ്രാന്‍ഡ് നെയിമില്‍ അതേ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് സമാനതകളില്ലാത്ത സവിശേഷതകളോടെ റസിഡന്‍ഷ്യല്‍ പ്രോജക്ടുകള്‍ ഒരുക്കുന്നത്.


കോഴിക്കോട് നഗരത്തിലെ പ്രശസ്തമായ പല ലാന്‍ഡ്മാര്‍ക്കുകളും നിര്‍മിച്ചിട്ടുള്ള ഈ ബില്‍ഡര്‍ ഇതിനകം 150 - ലേറെ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗുണമേന്മ, കൃത്യസമയത്തെ കൈമാറ്റം, സത്യസന്ധത, സുതാര്യത, വിശ്വാസ്യത എന്നിവ ഈ ബ്രാന്‍ഡിന്റെ മുഖമുദ്രയാണ്. ബിസിനസിലും എഞ്ചിനീയറിംഗിലും ദീര്‍ഘകാലത്തെ അനുഭവസമ്പത്തുള്ള ക്യാപ്കണ്‍ ഡെവലപ്പേഴ്‌സ് ഓരോ ബ്ലൂ പ്രിന്റും തയ്യാറാക്കുന്നതും ഓരോ കെട്ടിടവും നിര്‍മിക്കുന്നതും ഉപഭോക്താക്കള്‍ക്ക് മികച്ച ജീവിതാനുഭവം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്. ലാന്‍ഡ്മാര്‍ക്കിന്റെ ചെയര്‍മാന്‍ സി. അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തിലുള്ള ടീം പരിസ്ഥിതി സൗഹാര്‍ദപരവും സുസ്ഥിരവുമായ നിര്‍മാണ രീതികളാണ് പിന്തുടരുന്നത്. ക്യാപ്കണ്‍ ഡെവലപ്പേഴ്‌സിന്റെ മൂല്യബോധവും പ്രൊഫഷണലിസവും എല്ലാ നിര്‍മിതികളിലും പ്രതിഫലിക്കുന്നു.