കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മ​ൽ​ജ്യോ​തി കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​റി​യ​ന്‍റ​ൽ കാ​ന​ൻ​ലോ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ 35-ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി റ​വ. ഡോ. ​ജോ​ർ​ജ് തെ​ക്കേ​ക്ക​ര-​പ്ര​സി​ഡ​ന്‍റ്, റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ പ​യ്യ​പ്പി​ള്ളി സി​എം​ഐ- സെ​ക്ര​ട്ട​റി, ഡോ. ​സി​സ്റ്റ​ർ ഡെ​ൽ​ന എം​എ​സ്എം​ഐ-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ഫാ. ​വ​ർ​ഗീ​സ് ചാ​മ​ക്കാ​ലാ​യി​ൽ-​ട്ര​ഷ​റ​ർ തെ​ര​ഞ്ഞെ​ടു​ത്തു. അ​ല​ക്സ് വേ​ലാ​ച്ചേ​രി​ൽ, റവ. ഡോ. ജെ​യിം​സ് പാ​മ്പാ​റ സി​എം​ഐ, സി​സ്റ്റ​ർ റോ​സ്മി​ൻ എ​സ്എ​ച്ച് എ​ന്നി​വ​രാ​ണ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ.


കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ, പ​ത്ത​നം​തി​ട്ട ബി​ഷ​പ് സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്, അ​മ​ൽ​ജ്യോ​തി ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​റോ​യ് പ​ഴ​യ​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.