കണ്ടുകെട്ടിയ 200 കോടി പലിശയുള്ള ട്രഷറി ഡെപ്പോസിറ്റാക്കാന് ഉത്തരവ്
Saturday, July 26, 2025 2:43 AM IST
കൊച്ചി: ഹൈറിച്ച് ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പുകേസില്‍ കണ്ടുകെട്ടിയ 200 കോടി രൂപ പലിശയുള്ള ട്രഷറി ഡെപ്പോസിറ്റാക്കി മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്.
രണ്ടാഴ്ചയ്ക്കകം നടപടിയെടുക്കണമെന്നും ട്രഷറി ഡെപ്പോസിറ്റ് വിവരവും പലിശനിരക്കിന്റെ വിശദാംശങ്ങളും കോടതിയെ അറിയിക്കണമെന്നും ജസ്റ്റീസ് പി. ഗോപിനാഥ്, ബഡ്സ് ആക്ട് അഥോറിറ്റിക്കു നിര്‍ദേശം നല്കി.
212 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ അഥോറിറ്റിയുടെ നടപടി തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി സ്ഥിരപ്പെടുത്തിയതിനെതിരേ ഹൈറിച്ച് ഉടമകൾ നല്കിയ അപ്പീലിലാണ് ഇടക്കാല ഉത്തരവ്.