മടിക്കേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു
Saturday, July 26, 2025 1:01 AM IST
ഇരിട്ടി: മടിക്കേരി-മംഗളൂരു റോഡിൽ മടിക്കേരി ദേവർകൊല്ലിക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരും ഗോണിക്കുപ്പ സ്വദേശികളുമായ നാല് യുവാക്കൾ മരിച്ചു.
ഗോണിക്കുപ്പ മാർക്കറ്റ് റോഡിൽ താമസിക്കുന്ന നിഹാദ്, റിസ്വാൻ, റാക്കീബ്, റീഷു എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. മടിക്കേരിയിൽനിന്ന് സുള്ള്യയിലേക്കു പോകുകയായിരുന്ന കാർ എതിർദിശയിൽനിന്നു വന്ന ലോറിയിൽ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
കാറിൽ കുടുങ്ങിയ യുവാക്കളെ നാട്ടുകാരും പോലീസും ചേർന്നു പുറത്തെടുത്ത് മടിക്കേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.