ജ്ഞാനസഭ: ബിന്ദുവിന്റെ നിലപാട് പാർട്ടിയുടേതല്ലെന്ന് ഗോവിന്ദൻ
Saturday, July 26, 2025 2:43 AM IST
തിരുവനന്തപുരം: ആർഎസ്എസിന്റെ ജ്ഞാനസഭയിൽ വൈസ് ചാൻസലർമാർ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്ന മന്ത്രി ആർ. ബിന്ദുവിന്റെ പരാമർശത്തിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുക്കുന്ന പരിപാടിയിലേക്കു വൈസ് ചാൻസലർമാരെ ക്ഷണിച്ചത് അംഗീകരിക്കാനാകില്ല.
സർവകലാശാലകളെ കാവിവത്കരിക്കാനുള്ള ഗവർണറുടെ നടപടികളുടെ ഭാഗമായാണ് ജ്ഞാനസഭയിൽ വൈസ് ചാൻസലർമാരെ ക്ഷണിച്ചിട്ടുള്ളതെന്ന് ഗോവിന്ദൻ പറഞ്ഞു.