ഇടുക്കി അണക്കെട്ട് ബ്ലൂ അലർട്ടിലേക്ക്
Saturday, July 26, 2025 1:01 AM IST
തൊടുപുഴ: ജില്ലയിൽ മഴ ശക്തമാകുകയും നീരൊഴുക്ക് വർധിക്കുകയും ചെയ്തതോടെ ഇടുക്കി അണക്കെട്ട് ബ്ലൂ അലർട്ടിലേക്ക്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് 2369.14 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 63.17 ശതമാനമാണിത്.
കഴിഞ്ഞവർഷം ഇതേ ദിവസം 2356.92 അടിയായിരുന്നു ജലനിരപ്പ്. മുൻ വർഷം ഇതേ ദിവസത്തെ അപേക്ഷിച്ച് 12.22 അടിവെള്ളം നിലവിൽ കൂടുതലുണ്ട്.
കേന്ദ്രജല കമ്മീഷന്റെ നിബന്ധന പ്രകാരം ജലനിരപ്പ് 2372.58 അടിയിലെത്തിയാൽ ബ്ലൂ അലർട്ടും 2378.58 അടിയിൽ ഓറഞ്ച് അലർട്ടും 2379.58 അടിയിൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. റൂൾ കർവനുസരിച്ച് 2380.58 അടിയിലെത്തിയാൽ അണക്കെട്ട് തുറക്കേണ്ടിവരും.