പിഎസ്സി അഭിമുഖം
Friday, May 9, 2025 3:13 AM IST
തിരുവനന്തപുരം: വിവിധ തസ്തികകളിലേക്കുള്ള അഭിമുഖ പരീക്ഷ ഈ മാസം 14 മുതല്‍ പിഎസ്സി ആസ്ഥാന ഓഫീസില്‍ നടത്തും.
കോളജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ഹോം സയന്‍സ് (ജനറല്‍), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (മെഡിക്കല്‍ കോളജ്-ന്യൂറോളജി), കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡില്‍ ചീഫ് (പ്ലാന്‍ കോ-ഓര്‍ഡിനേഷന്‍ ഡിവിഷന്), ചീഫ് (ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രസ്ട്രക്ചര്‍ ഡിവിഷന്) മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ റെസ്പിറേറ്ററി ടെക്നീഷന്‍ ഗ്രേഡ് 2 തസ്തികകളിലേക്കാണ് 14, 15 തീയതികളില്‍ അഭിമുഖം നടത്തുന്നത്.