ആലപ്പുഴ വഴിയുള്ള വന്ദേഭാരത് 16 കോച്ചുകളുമായി 22 മുതൽ ഓടും
Friday, May 9, 2025 3:13 AM IST
കൊല്ലം: ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം -മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (20631/20632) 16 കോച്ചുകളുമായി 22 മുതൽ സർവീസ് ആരംഭിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.
നിലവിൽ എട്ട് കോച്ചുകളുമായി ഓടിയിരുന്ന വണ്ടിയിൽ ഒരു എക്സിക്യൂട്ടീവ് ക്ലാസ് കോച്ചും ഏഴ് ചെയർ കാർ കോച്ചുകളുമാണ് പുതുതായി ഉൾപ്പെടുത്തുന്നത്. ചെയർകാർ - 14, എക്സിക്യൂട്ടീവ് ക്ലാസ് - രണ്ട് എന്നിങ്ങനെയായിരിക്കും 22 മുതലുള്ള കോച്ച് കോമ്പോസിഷൻ.