പി. കേശവൻ സ്മാരക പുരസ്കാരം എസ്.അശ്വിന് സമ്മാനിച്ചു
Friday, May 9, 2025 3:13 AM IST
കൊച്ചി: മാനേജ്മെന്റ് വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് നൽകുന്ന കേരള മാനേജ്മെന്റ് അസോസിയേഷൻ (കെഎംഎ) പി. കേശവൻ സ്മാരക പുരസ്കാരം എസ്സിഎംഎസ് വിദ്യാർഥിയായ എസ്.അശ്വിന് പി. കേശവന്റെ മകൾ ശോഭ രാമചന്ദ്രൻ സമ്മാനിച്ചു.
25,000 രൂപയുടെ കാഷ് അവാർഡ് അടങ്ങുന്ന പുരസ്കാരം, എസിഎംഎസ് കൊച്ചിൻ സ്കൂൾ ഓഫ് ബിസിനസിന്റെ വാർഷിക ബിരുദദാനചടങ്ങിലാണ് നല്കിയത്.