"അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാല്‍ ഹാജരാകണം'; സ്വപ്ന സുരേഷിനോടു ഹൈക്കോടതി
Sunday, December 10, 2023 1:32 AM IST
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നല്കിയ അപകീര്‍ത്തി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടാല്‍ സ്വപ്ന സുരേഷ് ഹാജരാകണമെന്നു ഹൈക്കോടതി. തളിപ്പറമ്പ് പോലീസ് നോട്ടീസയച്ചത് ചോദ്യം ചെയ്തു സ്വപ്ന നല്കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്.
കണ്ണൂരില്‍ പോയാല്‍ ഭീഷണിയുണ്ടെന്നാണ് സ്വപ്നയുടെ വാദം. അങ്ങനെയുണ്ടെങ്കില്‍ അപേക്ഷ നല്കിയാല് ഹര്‍ജിക്കാരിക്ക് ശാരീരിക ഉപദ്രവമുണ്ടാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
നയതന്ത്ര ബാഗ് വഴി സ്വര്‍ണം കടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ പരാതിയില്‍നിന്നു പിന്മാറാന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, വിജേഷ് പിള്ള വഴി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ബംഗളൂരുവില്‍വച്ച് 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം.