ശബരിമല: ദര്‍ശനസമയം നീട്ടാനാകില്ലെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍
Sunday, December 10, 2023 1:32 AM IST
കൊച്ചി: ശബരിമലയിലെ ദര്‍ശനസമയം 17 മണിക്കൂറില്‍ കൂടുതല്‍ നീട്ടാനാകില്ലെന്നു തന്ത്രി അറിയിച്ചതായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചു.
നിലവില്‍ 17 മണിക്കൂറാണ് ദര്‍ശനസമയം. ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ചുക്കുവെള്ളവും ബിസ്കറ്റും നല്‍കുന്നുണ്ട്. റിഫ്രഷ്മെന്റിനുള്ള സംവിധാനങ്ങളുമുണ്ട്. തിരുമുറ്റത്തെത്തിയാല്‍ രണ്ടു മണിക്കൂറിനുള്ളില്‍ ദര്‍ശനം സാധ്യമാകുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
തിരക്ക് നിയന്ത്രണവിധേയമാണെന്ന് പോലീസും കോടതിയെ അറിയിച്ചു.ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് നാളെ വീണ്ടും പരിഗണിക്കും.