പതിമൂന്നുകാരന് പുഴയിൽമുങ്ങിമരിച്ചു
Sunday, December 10, 2023 1:32 AM IST
തിരുവമ്പാടി: ഇരുവഴിഞ്ഞിപ്പുഴയില്‍ കല്പുഴായി കടവില്‍ പതിമൂന്നുകാരന് മുങ്ങിമരിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥി ഒറ്റപ്പൊയിൽപടിഞ്ഞാറേക്കൂറ്റ്ഷിന്റൊയുടെ മകൻ റയോൺ ഷിന്റോ(13)ആണ് മരിച്ചത് .
ഇന്നലെ വൈകുന്നേരം മുന്നോടെയായിരുന്നു അപകടം. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്മ: സുനി ഷിന്റോ. സഹോദരങ്ങൾ: റോഹൻ, രോൺ, റൂബിൾ .