തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ യും മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ​​​​യും ന​​​​വ​​​​കേ​​​​ര​​​​ള സ​​​​ദ​​​​സ് 23നു ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു സ​​​​മാ​​​​പി​​​​ക്കും.

ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ 24നു ​​​​സ​​​​മാ​​​​പി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു യാ​​​​ത്ര​​​​യു​​​​ടെ ഷെ​​​​ഡ്യൂ​​​​ൾ ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, പി​​​​ന്നീ​​​​ടു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ ക്രി​​​​സ്മ​​​​സ് ത​​​​ലേ​​​​ന്നു​​​​ള്ള യാ​​​​ത്ര​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


കൊ​​​​ല്ലം ജി​​​​ല്ല​​​​യി​​​​ലെ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​​​ക്കു ശേ​​​​ഷം 20നു ​​​​വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റി​​​​നാ​​​​ണ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​യി​​​​ലെ ആ​​​​ദ്യ സ​​​​മ്മേ​​​​ള​​​​നം വ​​​​ർ​​​​ക്ക​​​​ല ശി​​​​വ​​​​ഗി​​​​രി​​​​മ​​​​ഠം ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. 22ന് ​ ​​​വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റി​​​​ന് വ​​​​ട്ടി​​​​യൂ​​​​ക്കാ​​​​വ് പോ​​​​ളി​​​​ടെ​​​​ക്നി​​​​ക് ഗ്രൗ​​​​ണ്ടി​​​​ലാ​​​​ണു സ​​​​മാ​​​​പ​​​​നം.