മന്ത്രി ശശീന്ദ്രന് ദേഹാസ്വാസ്ഥ്യം
Saturday, December 9, 2023 1:34 AM IST
ഫോർട്ട്കൊച്ചി: നവകേരള സദസിൽ പങ്കെടുക്കാനെത്തിയ മന്ത്രി എ.കെ.ശശീന്ദ്രന് ദേഹാസ്വാസ്ഥ്യം. വൈപ്പിനിൽനിന്ന് ഫോർട്ട് കൊച്ചിയിൽ എത്തിയപ്പോഴാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ഫോർട്ട്കൊച്ചിയിലെ ബ്രണ്ടൻ ബോട്ട് യാർഡിലാണ് മന്ത്രിമാർക്ക് ഭക്ഷണം ഒരുക്കിയിരുന്നത്. ഇതിനിടെയാണ് മന്ത്രിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.
ഡോക്ടറെത്തി ഉടൻ പരിശോധന നടത്തി. സോഡിയം കുറഞ്ഞതാണ് കാരണം. കൂടുതൽ പരിശോധന വേണമെന്ന് ഡോക്ടർ നിർദേശിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി ഇടപെട്ട് മന്ത്രിയെ ലിസി ആശുപത്രിയിലേക്കു മാറ്റി. ഇതുമൂലം നവകേരള സദസിലേക്ക് മുഖ്യമന്ത്രി എത്തിച്ചേരാൻ ഒരു മണിക്കൂറോളം വൈകി.