എം.എം. വര്‍ഗീസിന് വീണ്ടും ഇഡി നോട്ടീസ്
Saturday, December 9, 2023 1:34 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ എം.എം. വര്‍ഗീസിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) നോട്ടീസ്. 19ന് ചോദ്യംചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടാണു നോട്ടീസ്.
കഴിഞ്ഞ അഞ്ചിന് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വര്‍ഗീസ് കൈമാറാത്ത സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യല്‍. ബാങ്കില്‍ ബിനാമി വായ്പ അനുവദിക്കാന്‍ ഭരണസമിതിക്കു പുറത്ത് സിപിഎം സമിതി പ്രവര്‍ത്തിച്ചിരുന്നതായി ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. ഇതിലും ഇഡി വ്യക്തത തേടും.