ട്രിച്ചിയിൽ കാർ പുഴയിലേക്കു മറിഞ്ഞ് ദമ്പതികള്‍ മരിച്ചു
Saturday, December 9, 2023 1:27 AM IST
നെടുങ്കണ്ടം: തമിഴ്നാട് ട്രിച്ചിയില്‍ കൊല്ലിടം പുഴയിലേക്ക് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. കമ്പംമെട്ട് കരുണാപുരം സ്വദേശികളായ മാവറയില്‍ ശ്രീനാഥ് (37), ഭാര്യ ആരതി (35) എന്നിവരാണ് മരിച്ചത്. ട്രിച്ചി - ചെന്നൈ ദേശീയപാതയില്‍ ശ്രീരംഗം ടോള്‍ ഗേറ്റിന് സമീപം ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് 50 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. പുഴയില്‍ വെള്ളം ഇല്ലാത്ത ഭാഗത്ത് വീണ കാര്‍ പൂര്‍ണമായും തകര്‍ന്നു.
ചെന്നൈ എല്‍ ആൻഡ് ടി കമ്പനിയില്‍ ജീവനക്കാരനാണ് ശ്രീനാഥ്. കോട്ടയം പാമ്പാടിയിലെ വാടക വീട്ടില്‍ നിന്നാണ് ശ്രീനാഥും ഭാര്യയും ചെന്നൈയിലെ ജോലി സ്ഥലത്തേക്ക് കാറില്‍ പുറപ്പെട്ടത്.
സംസ്കാരം ഇന്ന് പാമ്പാടിയില്‍ നടക്കും. സംഭവത്തില്‍ ശ്രീരംഗം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.