പിണറായിക്കെതിരേ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി സി. രഘുനാഥ് പാർട്ടി വിട്ടു
Saturday, December 9, 2023 1:27 AM IST
കണ്ണൂർ: ധർമടം മണ്ഡലത്തിൽ പിണറായി വിജയനെതിരേ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിയും ഡിസിസി ജനറൽ സെക്രട്ടറിയുമായ സി. രഘുനാഥ് കോൺഗ്രസ് വിട്ടു. കോൺഗ്രസിനു വേട്ടക്കാരന്റെ മനസാണെന്ന് രഘുനാഥ് പത്രസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസിനെതിരേ രൂക്ഷവിമർശനമാണു രഘുനാഥ് ഉയർത്തിയത്. കണ്ണൂർ കോർപറേഷൻ ഭരണത്തിൽ സുതാര്യതയില്ലെന്നു ചൂണ്ടിക്കാണിച്ചതോടെയാണ് താൻ കോൺഗ്രസിന്റെ കണ്ണിലെ കരടായി മാറിയത്. കെപിസിസിക്കും എഐസിസിക്കും രാജി നൽകിയെന്നും രഘുനാഥ് വ്യക്തമാക്കി.