ഇന്നത്തെ നവകേരള സദസ് മാറ്റി
Saturday, December 9, 2023 1:27 AM IST
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വേർപാടിന്റെ പശ്ചാത്തലത്തിൽ ഇന്നത്തെ നവകേരള സദസ് മാറ്റി.
സംസ്കാരം നടക്കുന്ന നാളെ ഉച്ചയ്ക്കുശേഷമായിരിക്കും നവകേരള സദസ് തുടങ്ങുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തി. കാനത്തിന് അന്ത്യോപചാരം അര്‍പ്പിച്ചശേഷമാണു യോഗം ചേര്‍ന്നത്.