ഡോ. റുവൈസിനെ സസ്പെന്‍ഡ് ചെയ്തു
Saturday, December 9, 2023 1:27 AM IST
കോട്ടയം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിനി ഡോ. ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. റുവൈസിനെ ഐഎംഎയില്‍ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്)നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍, സംസ്ഥാന സെക്രട്ടറി ഡോ. കെ. ശശിധരന് എന്നിവര്‍ അറിയിച്ചു.