കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ പു​​​തി​​​യ അ​​​പ്പ​​​സ്തോ​​​ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റാ​​​യി ബി​​​ഷ​​​പ് മാ​​​ർ ബോ​​​സ്കോ പു​​​ത്തൂ​​​രി​​​നെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ നി​​​യ​​​മി​​​ച്ചു.

ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ഖ്യാ​​​പ​​​നം ഇ​​​ന്ന​​​ലെ ഇ​​​റ്റാ​​​ലി​​​യ​​​ൻ സ​​​മ​​​യം ഉ​​​ച്ച​​​യ്ക്കു 12ന് ​​​വ​​​ത്തി​​​ക്കാ​​​നി​​​ലും ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 4.30ന് ​​​സ​​​ഭാ ​​​കാ​​​ര്യാ​​​ല​​​യ​​​മാ​​​യ മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ലും എ​​​റ​​​ണാ​​​കു​​​ളം -അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​ത്തും ന​​​ട​​​ന്നു.

സീ​​​റോമ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ പ്ര​​​ഥ​​​മ കൂ​​​രി​​​യ മെ​​​ത്രാ​​​നും ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ മെ​​​ൽ​​​ബ​​​ൺ രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​നു​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ മേ​​​യ് 31നാ​​​ണ് മെ​​​ൽ​​​ബ​​​ൺ രൂ​​​പ​​​ത​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യി​​​ൽ​​നി​​​ന്നു വി​​​ര​​​മി​​​ച്ച​​​ത്. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം 4.30ന് ​​​​അ​​​​തി​​​​രൂ​​​​പ​​​​ത ആ​​​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തി​​​​യ മാ​​ർ ബോ​​സ്കോ പു​​ത്തൂ​​രി​​​​നെ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ർ ചു​​​​മ​​​​ത​​​​ല നി​​​​ർ​​​​വ​​​​ഹി​​​​ച്ചി​​​​രു​​​​ന്ന ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് ബൊ​​​​ക്കെ ന​​​​ൽ​​​​കി സ്വീ​​​​ക​​​​രി​​​​ച്ചു.


നി​​​​യ​​​​മ​​​​ന​​​​പ​​​​ത്രി​​​​ക വാ​​​​യി​​​​ച്ച​​​​ശേ​​​​ഷം അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ർ ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു. തു​​​​ട​​​​ർ​​​​ന്ന് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ കൂ​​​​രി​​​​യ യോ​​​​ഗം ന​​​​ട​​​​ത്തി.