പിറവിത്തിരുനാളിന് ഏകീകൃത കുർബാന നടപ്പിലാക്കണം
Friday, December 8, 2023 7:02 AM IST
കൊച്ചി: ഈ പിറവിത്തിരുനാളിന് എറണാകുളം-അങ്കമാലി അതിരൂപയിൽ ഏകീകൃത കുർബാന നടപ്പിലാക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ.
സിനഡിന്റെ തീരുമാനങ്ങളെ അനുസരിക്കാതിരിക്കാനും എതിർക്കാനും പ്രേരിപ്പിക്കുന്നവരെ പിന്തുടരരുതെന്നും മാർപാപ്പ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു നൽകിയ പ്രത്യേക വീഡിയോ സന്ദേശത്തിൽ മുന്നറിയിപ്പു നൽകി.
ദയവായി ക്രിസ്തുവിന്റെ ശരീരത്തെ മുറിപ്പെടുത്തുന്നത് നിങ്ങൾ തുടരരുത്! സഭാഗാത്രത്തിൽനിന്ന് സ്വയം വേർപെടരുത്! നിങ്ങൾക്കെതിരേ അന്യായമായവ സംഭവിച്ചിട്ടുണ്ടെങ്കിൽ അവരോട് ഉദാരതയോടെ ക്ഷമിക്കുക.പരിശുദ്ധ കുർബാന നിങ്ങളുടെ ഐക്യത്തിന്റെ മാതൃകയാകട്ടെ. സഭയാകുന്ന ക്രിസ്തുവിന്റെ ശരീരത്തെ തച്ചുടയ്ക്കരുത്, അങ്ങനെയായാൽ തന്റെതന്നെ ന്യായവിധിയാണു ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതുമെന്ന തിരുവചനവും മാർപാപ്പ ഓർമപ്പെടുത്തിയിട്ടുണ്ട്.