ഗവർണർ ഗവർണറുടെ ജോലി ചെയ്യണം: മുഖ്യമന്ത്രി
Friday, December 8, 2023 7:02 AM IST
കൊച്ചി: ആരിഫ് മുഹമ്മദ് ഖാന് എന്ന വ്യക്തി സംഘ്പരിവാര്‍ നിലപാട് സ്വീകരിക്കുന്നതിനോട് എതിര്‍പ്പില്ലെന്നും അതേസമയം ഗവര്‍ണര്‍ ഗവര്‍ണറുടെ ജോലിയാണു ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ഇപ്പോൾ അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്.
ഓര്‍ഡിനന്‍സ് സംബന്ധിച്ച കാര്യങ്ങളില്‍ മുഖ്യമന്ത്രി മാധ്യമങ്ങളിലൂടെയല്ല സംസാരിക്കേണ്ടതെന്ന ഗവര്‍ണറുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഗവര്‍ണര്‍ ഈ വിഷയം മാധ്യമങ്ങളിലൂടെയല്ല പറയേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നവകേരള സദസിനായി ജില്ലയിലെത്തിയ മുഖ്യമന്ത്രി കറുകുറ്റിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
നവകേരള സദസില്‍ വന്ന് ആവശ്യങ്ങള്‍ പറയാനുള്ള അവസരം പ്രതിപക്ഷ എംഎൽഎമാർ നഷ്ടപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
“സ്ത്രീധനം ചോദിക്കുന്നവരോടു പറയണം- താൻ പോടോ”
കൊച്ചി: സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂ എന്നു പറയുന്നയാളോട് താന്‍ പോടോ എന്നു പറയാനുള്ള കരുത്തിലേക്ക് പെണ്‍കുട്ടികള്‍ മാറണമെന്നു മുഖ്യമന്ത്രി. ഈ നിലപാട് നമ്മുടെ പൊതുബോധമായി മാറണം. സ്ത്രീധനം ചോദിക്കാന്‍ പാടില്ലെന്ന ബോധം ചോദിക്കുന്നയാള്‍ക്ക് ഉണ്ടാകുന്നതിലേക്കു സമൂഹം വളരണം.
സ്ത്രീധനപീഡനം സര്‍ക്കാര്‍ ഗൗരവത്തോടെയാണു കാണുന്നത്. സമൂഹവും അങ്ങനെ കാണണം. സ്ത്രീധനം തടയേണ്ടത് ആദ്യം കുടുംബങ്ങളാണ്. മിശ്രവിവാഹം സംബന്ധിച്ച് എല്ലാക്കാലത്തും പരാതിയുണ്ടാകാറുണ്ട്. നമ്മുടെ നാടിന്റെ മാറ്റത്തിന്റെ ഭാഗമായി വരുന്നതാണത്. -മുഖ്യമന്ത്രി പറഞ്ഞു.