ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേര് മരിച്ചു
Friday, December 8, 2023 7:02 AM IST
കാഞ്ഞിരപ്പള്ളി: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു പേര് മരിച്ചു. ഇടുക്കി വെണ്മണി സ്വദേശി ഇടക്കുന്നം മുക്കാലിയില്‍ താമസക്കാരനുമായ ചക്കാലപറമ്പില്‍ നിജോ തോമസ് (32), ഇരുപത്താറാം മൈല്‍ പുല്‍പ്പാറ പി.പി. ബിനു (44) എന്നിവരാണ് മരിച്ചത്.
ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് സ്കൂളിന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. ബിനു സംഭവസ്ഥലത്തും നിജോ കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ആശുപത്രിയില്‍ എത്തിച്ച ശേഷവുമാണ് മരിച്ചത്.
നിജോയുടെ ഭാര്യ ജീനാ നിജോ. ഇടക്കുന്നം പയ്യമ്പള്ളി കുടുംബാംഗമാണ്. മക്കള്‍: നിവിന്‍ നിജോ, നോയല്‍ നിജോ. ബിനുവിന്റെ ഭാര്യ ജയ (കുവപ്പള്ളി). മകള്‍: അശ്വതി. ഇരുവരുടെയും മൃതദേഹം മേരിക്വീൻസ് ആശുപത്രി മോര്‍ച്ചറിയില്‍.