സംസ്ഥാനത്ത് സാന്പത്തിക അടിയന്തരാവസ്ഥ ശിപാർശ ചെയ്യണമെന്നു നിവേദനം
സ്വന്തം ലേഖകൻ
Friday, December 8, 2023 6:39 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി അപകടകരമാംവിധം കൈവിട്ടുപോയ നിലയിലായത് കണക്കിലെടുത്തും ഇക്കാര്യം ശരിവച്ചു ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തു സാന്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയോടു ശിപാർശ ചെയ്യണമെന്ന് ഗവർണർക്കു നിവേദനം.
പൊതുപ്രവർത്തകനും സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി ചെയർമാനുമായ ആർ.എസ്. ശശികുമാറാണ് ഈ ആവശ്യം ഉന്നയിച്ചു നിവേദനം നൽകിയത്.