കൊ​​​ച്ചി:​ ഏ​​​ഴു​​വ​​​ര്‍​ഷം മു​​​ന്പ് മ​​​തം മാ​​​റ്റ​​​വും വി​​​വാ​​​ഹ​​​വും വി​​​വാ​​​ദ​​​മാ​​​യ വൈ​​​ക്കം സ്വ​​​ദേ​​​ശി​​​നി അ​​​ഖി​​​ല​​​യെ​​​ന്ന ഹാ​​​ദി​​​യ​​​യെ കാ​​​ണാ​​​നി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​ക്കാ​​​ട്ടി അ​​ച്ഛ​​​ന്‍ അ​​​ശോ​​​ക​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. ഹ​​​ര്‍​ജി ഇ​​​ന്ന് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ക്കും.

സ​​​ഹ​​​പാ​​​ഠി മ​​​തം മാ​​​റ്റ​​​ത്തി​​​നു പ്രേ​​​രി​​​പ്പി​​​ച്ചു​​​വെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി 2017 ല്‍ ​​​അ​​​ശോ​​​ക​​​ന്‍ പ​​​രാ​​​തി ന​​​ല്‍​കി​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് കൊ​​​ല്ലം സ്വ​​​ദേ​​​ശി ഷ​​​ഫി​​​ന്‍ ജ​​​ഹാ​​​നെ​​​ന്ന​​​യാ​​​ളു​​​മാ​​​യി വി​​​വാ​​​ഹം ക​​​ഴി​​​ഞ്ഞ​​ശേ​​​ഷം ഹാ​​​ദി​​​യ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​യ​​​പ്പോ​​​ള്‍ സ്വ​​​ന്തം ഇ​​​ഷ്‌​​ട​​​പ്ര​​​കാ​​​ര​​​മാ​​​ണു മ​​​തം മാ​​​റി​​​യ​​​തെ​​​ന്ന് മൊ​​​ഴി ന​​​ല്‍​കി. തുടർന്ന് സു​​​പ്രീം​​​കോ​​​ട​​​തി ഷ​​​ഫി​​​നൊ​​​പ്പം വി​​​ട്ട് ഉ​​​ത്ത​​​ര​​​വാ​​​യി. പിന്നീട്, വി​​​വാ​​​ഹ​​മോ​​​ചി​​​ത​​​യാ​​​യ ഹാ​​​ദി​​​യ പി​​ന്നീ​​ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി​​​യെ വി​​​വാ​​​ഹം ചെ​​യ്തു. ഇ​​​തി​​​നു​​ശേ​​​ഷം മ​​​ല​​​പ്പു​​​റ​​​ത്ത് ക്ലി​​നി​​​ക്ക് ന​​​ട​​​ത്തി​​​യി​​​രു​​​ന്ന മ​​​ക​​​ളെ ഇ​​​പ്പോ​​​ള്‍ കാ​​​ണാ​​​നി​​​ല്ലെ​​​ന്നാ​​​ണു അ​​ച്ഛ​​ന്‍റെ പ​​​രാ​​​തി.