ചാപ്പകുത്ത് ’ സിനിമയുടെ ഓഡിയോ ലോഞ്ചും ട്രെയ്ലർ റിലീസും നടന്നു
Friday, December 8, 2023 6:26 AM IST
തിരുവനന്തപുരം: ജെഎസ് എന്റർടെയ്മെന്റിന്റെ ബാനറിൽ ജോളി ഷിബു പ്രൊഡ്യൂസ് ചെയ്ത് അജേഷ് സുധാകരൻ, മഹേഷ് മനോഹരൻ എന്നിവർ സംവിധാനം ചെയ്ത ചാപ്പകുത്ത് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചും ട്രെയ്ലർ റിലീസും നടന്നു.
തിരുവനന്തപുരം എസ്പി ഗ്രാൻഡ് ഡെയ്സ് ഹോട്ടലിൽ ഇന്നലെ വൈകുന്നേരം അഞ്ചിനു സംഘടിപ്പിച്ച ചടങ്ങിൽ നടനും സംവിധായകനുമായ മധുപാലും നിർമാതാവായ സുരേഷ്കുമാറും ചേർന്നാണ് സിനിമയുടെ ഓഡിയോ ലോഞ്ചും ട്രെയ്ലർ റിലീസിംഗും നടത്തിയത്. ഹിമ ശങ്കരി ലോകേഷ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.