തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യാ​​​ന്ത​​​ര ച​​​ല​​​ച്ചി​​​ത്ര മേ​​​ള​​​യി​​​ൽ ഇ​​​ക്കു​​​റി പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​ത് 81 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള 175 സി​​​നി​​​മ​​​ക​​​ൾ. അ​​​ന്താ​​​രാ​​​ഷ്‌ട്ര മ​​​ൽ​​​സ​​​ര​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ 14 സി​​​നി​​​മ​​​ക​​​ളും മ​​​ല​​​യാ​​​ള സി​​​നി​​​മ ടു​​​ഡേ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 12 ചി​​​ത്ര​​​ങ്ങ​​​ളും ഇ​​​ന്ത്യ​​​ൻ സി​​​നി​​​മ നൗ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഏ​​​ഴ് സി​​​നി​​​മ​​​ക​​​ളും പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും. ലോ​​​ക​​​സി​​​നി​​​മാ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 62 സി​​​നി​​​മ​​​ക​​​ളാ​​​ണ് ഇ​​​ക്കു​​​റി​​​യു​​​ള്ള​​​ത്.

ഇ​​​വ​​​യി​​​ൽ 26 എ​​​ണ്ണം മി​​​ക​​​ച്ച വി​​​ദേ​​​ശ​​​ഭാ​​​ഷാ ചി​​​ത്ര​​​ത്തി​​​നു​​​ള്ള ഓ​​​സ്ക​​​റി​​​നാ​​​യി വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഔ​​​ദ്യോ​​​ഗി​​​ക എ​​​ൻ​​​ട്രി​​​ക​​​ളാ​​​ണ്. 12000 ഡെ​​​ലി​​​ഗേ​​​റ്റു​​​ക​​​ൾ മേ​​​ള​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. പോ​​​ളി​​​ഷ് സം​​​വി​​​ധാ​​​യ​​​ക​​​നാ​​​യ ക്രി​​​സ്റ്റോ​​​ഫ് സ​​​നൂ​​​സി​​​ക്കു​​​ള്ള ലൈ​​​ഫ്ടൈം അ​​​ച്ചീ​​​വ്മെ​​​ന്‍റ് അ​​​വാ​​​ർ​​​ഡ് മേ​​​ള​​​യു​​​ടെ സ​​​മാ​​​പ​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ സ​​​മ്മാ​​​നി​​​ക്കും.


ക​​​ണ്‍​ട്രി ഫോ​​​ക്ക​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​റു ക്യൂ​​​ബ​​​ൻ ചി​​​ത്ര​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. ക്യൂ​​​ബ​​​ൻ സം​​​വി​​​ധാ​​​യ​​​ക​​​രാ​​​യ ഹോ​​​ർ​​​ഹെ ലൂ​​​യി സാ​​​ഞ്ച​​​സ്, അ​​​ലെ​​​ഹാ​​​ന്ദ്രോ ഗി​​​ൽ, നി​​​ർ​​​മാ​​​താ​​​വ് റോ​​​സ മ​​​രി​​​യ വാ​​​ൽ​​​ഡ​​​സ് എ​​​ന്നി​​​വ​​​ർ മേ​​​ള​​​യി​​​ൽ അ​​​തി​​​ഥി​​​ക​​​ളാ​​​യെ​​​ത്തു​​​ന്നു​​​ണ്ട്.