ഷോജി വധം: 11 വർഷത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ
Friday, December 8, 2023 6:03 AM IST
കോതമംഗലം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 11 വർഷങ്ങൾക്കുശേഷം ഭർത്താവ് അറസ്റ്റിൽ. കോതമംഗലം മാതിരപ്പിള്ളി ഷോജി വധക്കേസിൽ ഭർത്താവ് ഷാജിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
2012 ഓഗസ്റ്റ് എട്ടിനാണ് മാതിരപ്പിള്ളി കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജി (36) പട്ടാപ്പകൽ കൊല്ലപ്പെട്ടത്. വീടിനുള്ളിൽ കഴുത്തറുത്താണ് ഷോജിയെ കൊലപ്പെടുത്തിയത്. ഈ കേസിൽ ഭർത്താവ് ഷാജി തന്നെയാണു പ്രതിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ വീട്ടിൽനിന്നാണു ഷാജിയെ കസ്റ്റഡിയിലെടുത്തത്.