വിവാഹ സത്കാരത്തില്‍ ഭക്ഷ്യവിഷബാധ: കാറ്ററിംഗ് സ്ഥാപനം 40,000 രൂപ നഷ്ടപരിഹാരം നല്‍കണം
Friday, December 8, 2023 6:03 AM IST
കൊച്ചി: വിവാഹ സത്കാരത്തിന് ഭക്ഷ്യയോഗ്യമല്ലാത്ത വിഭവങ്ങള്‍ വിളമ്പിയതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ കൂത്താട്ടുകുളം സ്വദേശിയും എക്സൈസ് ഉദ്യോഗസ്ഥനുമായ വി. ഉന്മേഷിന് 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി.
2019 മേയ് അഞ്ചിന് കൂത്താട്ടുകുളത്ത് പരാതിക്കാരന്റെ സുഹൃത്തിന്റെ മകന്റെ വിവാഹസത്കാരത്തില്‍ ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് സ്ഥാപനത്തിനെതിരേയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.
കാറ്ററിംഗ് ഏജന്‍സിയുടെ ഭാഗത്തുനിന്ന് സേവനത്തില്‍ വീഴ്ച സംഭവിച്ചതായി ബോധ്യമായ കോടതി നഷ്ടപരിഹാരമായി 40,000 രൂപ ഒമ്പത് ശതമാനം പലിശ ഉൾപ്പെടെ 30 ദിവസത്തിനകം പരാതിക്കാനു നല്കാന് ഉത്തരവു നല്കി.