"ഇന്ത്യ' എന്ന പേരു സ്വീകരിക്കുന്നത് വിലക്കണമെന്നു ഹര്‍ജി
Friday, December 8, 2023 6:03 AM IST
കൊച്ചി: ‘ഇന്ത്യ’ എന്ന പേരില്‍ മുന്നണിയുണ്ടാക്കി രാഷ്ട്രീയപാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതു വിലക്കണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന് ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനും നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് കാസാ പ്രസിഡന്റിന്റെ ഹര്‍ജിയില്‍ പറയുന്നു. ചീഫ് ജസ്റ്റീസ് എ.ജെ. ദേശായി, ജസ്റ്റീസ് വി.ജി. അരുണ്‍ എന്നിവടങ്ങുന്ന ഡിവിഷന് ബെഞ്ച് ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.