തി​രു​വ​ല്ല: ന​വ​ജാ​തശിശു മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​വി​വാ​ഹി​ത​യാ​യ അ​മ്മ​യെ തി​രു​വ​ല്ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. റി​മാ​ൻ​ഡി​ലാ​യ യു​വ​തി​യെ മാ​വേ​ലി​ക്ക​ര സ​ബ്ജ​യി​ലി​ലേ​ക്കു മാ​റ്റി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

തി​രു​വ​ല്ല​യി​ൽ പാ​ലി​യേ​റ്റീ​വ്, ഹോം​ന​ഴ്സ് ആ​യി ജോ​ലി ചെ​യ്തി​രു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​യ നീ​തു (20) ചു​മ​ത്ര​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ലെ ശു​ചി മു​റി​യി​ൽ പ്ര​സ​വി​ക്കു​ക​യാ​യി​രു​ന്നു. പ്ര​സ​വി​ച്ചയു​ട​ൻ യു​വ​തി കു​ഞ്ഞി​നെ ത​ല​കീ​ഴാ​യി പി​ടി​ച്ച് മു​ഖ​ത്തേ​ക്ക് വെ​ള്ളം ഒ​ഴി​ച്ച​തി​നെ തുട​ർ​ന്ന് കു​ഞ്ഞ് മ​രി​ച്ച​താ​യാ​ണ് കേ​സ്.