ഡോ. ഷഹനയുടെ മരണത്തിൽ അന്വേഷണത്തിനു നിർദേശം
Thursday, December 7, 2023 1:39 AM IST
തിരുവനന്തപുരം: പിജി ഡോക്ടറുടെ ആത്മഹത്യയിൽ അന്വേഷണത്തിനു നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി ഡോക്ടറുടെ ആത്മഹത്യക്കു പിന്നിൽ സ്ത്രീധനവിഷയമാണെന്ന ആരോപണം ഉണ്ടായ സാഹചര്യത്തിലാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകിയത്.