മെമ്മറി കാർഡ് പരിശോധന: ഇന്ന് വിധി പറയും
Thursday, December 7, 2023 1:39 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
മെമ്മറി കാര്‍ഡ് അങ്കമാലി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെയും കസ്റ്റഡിയിലിരിക്കെ 2018 ജനുവരി ഒമ്പതിനും ഡിസംബര്‍ 13നും പരിശോധിച്ചതായി കണ്ടെത്തിയത് ചൂണ്ടിക്കാട്ടി നടി നല്കിയ ഹർജിയിലാണ് ജസ്റ്റീസ് കെ. ബാബു വിധി പറയുക.