ടി.എൻ. പ്രതാപന്റെ ആരോപണത്തിനു പിന്നിൽ സിപിഎം-കോണ്‍ഗ്രസ് ബാന്ധവം: എം.ടി. രമേശ്
Thursday, December 7, 2023 1:39 AM IST
തിരുവനന്തപുരം: കേരളത്തിന്റെ സാന്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണെന്ന ടി.എൻ. പ്രതാപൻ എംപിയുടെ പരാമർശം സിപിഎം-കോണ്‍ഗ്രസ് രഹസ്യ ബാന്ധവത്തിന്റെ ഉദാഹരണമാണെന്നു ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി എം.ടി. രമേശ്.
സംസ്ഥാന സർക്കാരിന്റെ കഴിവുകേടു മറയ്ക്കാൻ സിപിഎം നടത്തുന്ന പ്രചാരണം പ്രതാപൻ ഏറ്റെടുക്കുന്നതു ലോക്സഭാ തെരഞ്ഞെടുപ്പു കണ്ടാണ്. ഇനി കോണ്‍ഗ്രസിന് ഒറ്റയ്ക്ക് തൃശൂരിൽ ജയിക്കാനാവില്ലെന്നു പ്രതാപന് അറിയാം. അതുകൊണ്ടാണ് സുരേഷ് ഗോപിയെ തോൽപ്പിക്കാൻ സിപിഎമ്മിന്റെ വോട്ട് വാങ്ങാൻ ശ്രമിക്കുന്നത്.
മുഖ്യമന്ത്രിതന്നെ പരസ്യമായി പ്രതാപനെ അഭിനന്ദിച്ചത് ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്. ഇത് തൃശൂരിൽ മത്സരിക്കുന്ന സിപിഐക്കുള്ള മുന്നറിയിപ്പു കൂടിയാണെന്നും എം.ടി. രമേശ് പറഞ്ഞു.