തൊടുപുഴ ഡിവൈന്‍ മേഴ്സിയില്‍ പ്രധാന തിരുനാള്‍ നാളെ
Thursday, December 7, 2023 1:39 AM IST
തൊടുപുഴ: തീര്‍ഥാടനകേന്ദ്രമായ തൊടുപുഴ ഡിവൈന്‍ മേഴ്സി ഷ്റൈന്‍ ഓഫ് ഹോളി മേരിയില്‍ ദൈവകരുണയുടെ മാതാവിന്റെ അമലോത്ഭവ തിരുനാള്‍ നാളെ സമാപിക്കും. നാളെ രാവിലെ 5.30നും 7.30നും 9.30നും 11.30നും വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന.
രാവിലെ 9.30ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞു മൂന്നിന് ദൈവകരുണയുടെ നൊവേന, ലദീഞ്ഞ്. 3.45ന് തിരുനാള്‍ കുര്‍ബാന-ഫാ. ക്ലിന്റ് വെട്ടിക്കുഴി മുഖ്യകാര്‍മികനാകും, സന്ദേശം.
തുടര്‍ന്നു മാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠയും ടൗണ്‍ ചുറ്റി ജപമാല പ്രദക്ഷിണവും നടക്കും. മാരിയില്‍ കലുങ്ക്, കെഎസ്ആര്‍ടിസി, കോതായിക്കുന്ന്, പാലാ റോഡ് വഴി 7.30ന് പ്രദക്ഷിണം ഷ്റൈനില്‍ എത്തും. തുടര്‍ന്ന് സമാപനാശീര്വാദവും പാച്ചോര്‍ നേര്‍ച്ചയും നടക്കുമെന്ന് റെക്ടര്‍ ഫാ. ജോര്‍ജ് ചേറ്റൂര്‍, വൈസ് റെക്ടര്‍ ഫാ. ആന്റണി വിളയപ്പിള്ളില്‍ എന്നിവര്‍ അറിയിച്ചു.