കെഎസ്യു പ്രവർത്തകന് ഗുരുതര പരിക്ക്
Thursday, December 7, 2023 1:39 AM IST
കോഴിക്കോട്: കോഴിക്കോട് ലോ കോളജിൽ വീണ്ടും വിദ്യാർഥി സംഘർഷം. എസ്എഫ്ഐ ആക്രമണത്തിൽ കോളജിലെ രണ്ടാം വർഷ വിദ്യാർഥിയും കെഎസ്യു യൂണിറ്റ് ഭാരവാഹിയുമായ സഞ്ജയ് ജസ്റ്റിനു പരിക്കേറ്റു.
പത്തോളം വരുന്ന എസ്എഫ്ഐ പ്രവർത്തകർ മാരകായുധങ്ങൾ ഉപയോഗിച്ച് കാന്പസിനകത്തുവച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. സഞ്ജയ്യെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെഎസ്യു ജനറൽ സീറ്റ് പിടിച്ചെടുത്തതു മുതൽ കാന്പസിൽ എസ്എഫ്ഐ തുടർച്ചയായി അക്രമം അഴിച്ചുവിടുകയാണെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് പറഞ്ഞു.