പരീക്ഷാ ടൈംടേബിള്‍ പുനഃക്രമീകരിക്കണം: എഎച്ച്എസ്ടിഎ
Thursday, December 7, 2023 1:39 AM IST
കൊച്ചി: ക്രിസ്മസ് ആഘോഷത്തിനു സമയം ലഭ്യമാക്കാതെ തയാറാക്കിയ രണ്ടാംപാദ പരീക്ഷ ടൈംടേബിള്‍ പുതുക്കണമെന്ന് അധ്യാപക സംഘടന.
ഒരേ സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 21നും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് 22നുമാണ് പരീക്ഷകള്‍ തീരുന്നത്. ഇതിനാല്‍ ഒരേ സമയത്തു സ്കൂളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടത്താന്‍ കഴിയില്ലെന്നും എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജോയ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എന്‍. വിനോദ് പ്രമേയം അവതരിപ്പിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ബിനു കെ. വര്‍ഗീസ്, സംസ്ഥാന സെക്രട്ടറി ജിജി ഫിലിപ്, ട്രഷറര്‍ ജോസ് റാല്‍ഫ്, അക്കഡേമിക് കൗണ്‍സില്‍ ചെയര്മാന് ഷെനോജ് ഏബ്രഹാം, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷെബിന്‍ ഷാജഹാന്, ഐടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ.ആര്. ബിനു, വനിതാഫോറം ചെയര്‍പേഴ്സണ്‍ ജിബി പോള്‍, എസ്. സുരേഷ് കുമാര്‍, തുളസി ജോയ്, തോമസ് മാത്യു, ഷെറില്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.