കാഷ്മീരിൽ അപകടം; നാലു മലയാളികൾ മരിച്ചു
Wednesday, December 6, 2023 2:47 AM IST
ചിറ്റൂർ: ജമ്മു കാഷ്മീരിൽ നിയന്ത്രണംവിട്ട ട്രക്ക് മറിഞ്ഞ് പാലക്കാട് ചിറ്റൂർ സ്വദേശികളായ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. രണ്ടുപേർക്കു ഗുരുതരമായ പരിക്കേറ്റു.
മരിച്ചവരെല്ലാം മാഞ്ചിറ നിവാസികളാണ്. മാഞ്ചിറ ജെടിഎസിനു സമീപവാസികളായ രാജേന്ദ്രന്റെ മകൻ അനിൽ (33), സുന്ദരന്റെ മകൻ സുധീഷ് (23), ശിവന്റെ മകൻ വിഘ്നേഷ് (22), കൃഷ്ണന്റെ മകൻ രാഹുൽ (26) എന്നിവരാണ് മരിച്ചത്. കാഷ്മീർ സ്വദേശിയായ ട്രക്ക് ഡ്രൈവറും മരിച്ചു.
ഇന്നലെ വൈകുന്നേരമാണ് അപകടം. ഇക്കഴിഞ്ഞ 30നാണ് മാഞ്ചിറയിൽനിന്നു 13 യുവാക്കൾ വിനോദയാത്രയ്ക്കു പോയത്. രണ്ടു ട്രക്കുകളിലായാണ് സഞ്ചരിച്ചിരുന്നത്. കാർഗിലിനു സമീപത്താണ് അപകടമുണ്ടായത്. അപകടവിവരമറിഞ്ഞ് ചിറ്റൂരിൽനിന്നു ബന്ധുക്കൾ ഇന്നലെ വൈകുന്നേരം പുറപ്പെട്ടിട്ടുണ്ട്.